ട്രെയിൻ അപകടം: ട്രാക്കിലേക്കുള്ള വാഹനങ്ങളുടെ അനധികൃത പ്രവേശനം തടയാൻ നടപടിക്കൊരുങ്ങി റെയിൽവേ സുരക്ഷാ സേന

തിരുവനന്തപുരം: റെയിൽവേ ട്രാക്കുകളിലേക്കും പരിസരത്തേക്കുമുള്ള വാഹനങ്ങളുടെ അനധികൃത പ്രവേശനം തടയാൻ നടപടിക്കൊരുങ്ങി റെയിൽവേ സുരക്ഷാ സേന. 2025 ഡിസംബർ 23ന് വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തെ തുടർന്നാണ് ഈ നീക്കം.
അപകട സാധ്യതയുള്ള മേഖലകളിൽ തടസ്സങ്ങൾ വെക്കാനാണ് ആർപിഎഫ് തീരുമാനം.ഓട്ടോ ട്രാക്കിൽ മറിഞ്ഞ ഉടനെ മദ്യപിച്ചിരുന്ന ഡ്രൈവർ ഓടി രക്ഷപെട്ടെങ്കിലും പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വന്ദേ ഭാരത് ഉൾപ്പെടെയുള്ള സർവീസുകൾ ഒരു മണിക്കൂറിലേറെ ഇതിനാല്‍ തടസ്സപ്പെട്ടിരുന്നു
നിയന്ത്രണം വിട്ട് പ്ലാറ്റ് ഫോമിലേക്ക് ഇടിച്ചുകയറിയ ഓട്ടോ ട്രാക്കിലേക്ക് വീഴുകയും അതേസമയം കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ഓട്ടോയിൽ ഇടിക്കുകയുമായിരുന്നു.










0 comments