ad
Deshabhimani

ബലാത്സംഗക്കേസിൽ രാഹുലിന്റെ ജാമ്യഹർജി വിധി ഇന്ന്‌; കണ്ടെത്തിയ തെളിവുകളുടെ ബലത്തിൽ പ്രോസിക്യൂഷൻ

Rahul mamkoottathil.jpg
വെബ് ഡെസ്ക്

Published on Jan 24, 2026, 06:14 AM | 1 min read

പത്തനംതിട്ട: ബലാത്സംഗക്കേസിൽ ജയിലിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ശനിയാഴ്‌ച വിധിപറയും. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം തള്ളിയാണ്‌ തിരുവല്ല ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ് കോടതി രാഹുലിന്‌ ജാമ്യം നിഷേധിച്ചത്‌. തുടർന്ന്‌ സെഷൻസ്‌ കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇവിടെയും ജാമ്യഹർജിയിൽ വാദം കേട്ടപ്പോൾ പ്രതിഭാഗത്തിന്‌ വലിയ തിരിച്ചടിയാണ്‌ നേരിട്ടത്‌.


പ്രോസിക്യൂഷൻ നിരത്തിയ കണ്ടെത്തലുകളും മേൽക്കോടതി വിധികളും അവരുടെ വാദങ്ങളെല്ലാം പൊളിക്കുന്നതായി. വിദേശത്ത് സ്ഥിരതാമസമായ കോട്ടയം സ്വദേശിനിയുടെ പരാതിയിൽ കഴിഞ്ഞ 11നാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലാവുന്നത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും പുറത്തിറങ്ങിയാൽ അതിജീവിതമാരുടെ ജീവന്‌ ഭീഷണിയാണെന്നും റിമാൻഡ് റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home