അതൊരു നിലവിളിയാണ് , ശബ്ദരഹിതമായ ആ നിലവിളി അനേകരുടെ ശബ്ദത്തിലൂടെ പ്രതിധ്വനിക്കട്ടെ

രാഹുൽ മാങ്കൂട്ടത്തിലിനെ ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ അതിജീവിത ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിനോട് പ്രതികരിച്ച് മന്ത്രി വീണാ ജോർജ്. ഇനി നമ്മൾ കാണും വരെ നിങ്ങളെ ഞങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ പേറും’, എന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂർണ രൂപം
ഒരു മണിക്കൂർ മുൻപ് പോസ്റ്റ് ചെയ്യപ്പെട്ട ഒരു കുറിപ്പ് വായിച്ചു .
അതൊരു നിലവിളിയാണ് .
നിസ്സഹായമായ ,ശബ്ദരഹിതമായ ആ നിലവിളി അനേകരുടെ ശബ്ദത്തിലൂടെ പ്രതിധ്വനിക്കട്ടെ.
‘സ്വർഗത്തിൽ നിന്ന് മാലാഖകുഞ്ഞുങ്ങൾ ഞങ്ങൾക്ക് മാപ്പ് നൽകട്ടെ .
അവരുടെ ആത്മാക്കൾ സമാധാനമായിരിക്കട്ടെ.
ആക്രമണങ്ങളിൽ നിന്നും ഭീതിയിൽ നിന്നും സ്വതന്ത്രരായി ;
സംരക്ഷിക്കാൻ കഴിയാതെ പോയ ലോകത്തിൽ നിന്നും സ്വതന്ത്രരായി ;
ഞങ്ങളുടെ കണ്ണീർ സ്വർഗത്തിൽ എത്തുമെങ്കിൽ ,പ്രിയപ്പെട്ട കുഞ്ഞുങ്ങളെ , അവ നിങ്ങളോടു പറയട്ടെ …..
ഇനി നമ്മൾ കാണും വരെ നിങ്ങളെ ഞങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ പേറും.’
ഹൃദയഭേദകം!










0 comments