print edition രാഹുൽ ചെവിയിലോതി ; മലക്കംമറിഞ്ഞ് കുര്യൻ

പത്തനംതിട്ട
ലൈംഗികാതിക്രമ കേസിൽപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് സീറ്റ് നൽകരുതെന്നും അതിന് അവിടെ വേറെയാളുണ്ടെന്നുമുള്ള പ്രസ്താവനയിൽനിന്ന് മലക്കംമറിഞ്ഞ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പി ജെ കുര്യൻ. പെരുന്നയിൽ മന്നം ജയന്തി സമ്മേളനത്തിൽ കണ്ടുമുട്ടിയപ്പോൾ കുര്യനുമായി രാഹുൽ രഹസ്യമായി സംസാരിച്ചിരുന്നു. അപ്പോൾ തന്നെ ഇത് പലരുടെയും ശ്രദ്ധയിൽപെട്ടു.
സമൂഹമാധ്യമങ്ങളിലും ഇവരുടെ രഹസ്യസംഭാഷണം ചർച്ചയായി. ഇതിനുശേഷമാണ് കുര്യന്റെ നിലപാട് മാറ്റം. രാഹുൽ മാങ്കൂട്ടത്തിലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് താൻ പറഞ്ഞെന്ന പ്രചാരണം ശരിയല്ലെന്ന് ഫെയ്സ്ബുക്കിലൂടെ കുര്യൻ തിരുത്തിയെഴുതി. മറ്റു സ്ഥാനാർഥികൾ നിന്നാൽ ജയിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ആരുനിന്നാലും ജയിക്കുമെന്ന് താൻ മറുപടി പറഞ്ഞതായാണ് ഇപ്പോഴത്തെ വിശദീകരണം.










0 comments