ad
Deshabhimani

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ; നടപടി പുതിയ കേസില്‍

rahul mankoottathil.
വെബ് ഡെസ്ക്

Published on Jan 11, 2026, 02:54 AM | 1 min read

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാലക്കാട് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ നിന്ന് രാത്രി 12.30 യോടെ മാങ്കൂട്ടത്തിലിനെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം.


രണ്ട് ദിവസം മുൻപ് ഇ മെയിലായി ലഭിച്ച പരാതിയിൽ പുതുതായി രജിസ്റ്റർ ചെയ്ത കേസിലാണ്‌ അറസ്റ്റെന്നാണ്‌ വിവരം. റിസപ്ഷനിലെത്തിയ പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഹോട്ടൽ ജീവനക്കാരുടെ ഫോണുകൾ വാങ്ങിയ ശേഷമാണ് മുറിയിലെത്തിയത്‌. നേരത്തെ രജിസ്റ്റര്‍ ചെയ്ത ബലാംത്സംഗ പരാതിയിലുള്ള കേസുകളിൽ എംഎൽഎയ്ക്ക് മുൻകൂര്‍ ജാമ്യം ലഭിച്ചിരുന്നു.


രാഹുലിനെ പൊലീസ് പാലക്കാട് നിന്ന് കൊണ്ടുപോയതായാണ് ലഭിക്കുന്ന വിവരം. താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന്‌ എംഎൽഎ പുറത്താക്കിയതിനെ തുടർന്നാണ്‌ ഹോട്ടലിൽ മുറിയെടുത്ത്‌ താമസിക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home