ad
Deshabhimani

രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ ബി ടീമായി; 'കോലീബി സഖ്യം' ഓർമിപ്പിച്ച് മുഖ്യമന്ത്രി

pinarayi ldf pressmeet 1.jpg

മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ

വെബ് ഡെസ്ക്

Published on Mar 23, 2026, 11:40 AM | 1 min read

പത്തനംതിട്ട: എൽഡിഎഫിനെതിരെ കുപ്രചാരണം നടത്തുന്ന കോൺ​ഗ്രസിന് കോലീബി സഖ്യ ചരിത്രം ഓർമിപ്പിച്ച് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ ബി ടീമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


2016-ൽ നേമത്ത് നിന്നും ബിജെപി നിയമസഭയിലെത്തിയത് കോൺഗ്രസ് ഡീലിന്റെ ഭാഗമാണ്. കോലീബി സഖ്യം നാം മറന്നിട്ടില്ല. എല്ലാകാലത്തും ഇത്തരം ശക്തികളുമായി കൂട്ടുകൂടാൻ കോൺഗ്രസ് ശ്രമിച്ചു. 2016-ൽ നേമത്തെ കോൺ​ഗ്രസ് വോട്ട് എവിടെപ്പോയി. മറ്റൊരു മണ്ഡലത്തിൽ കോൺഗ്രസ് നേതാവിനെ ജയിപ്പിക്കാൻ വേണ്ടി നടത്തിയ ഡീലായിരുന്നു അത്. പക്ഷെ, പിന്നീട് 2021ൽ നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന് ഞങ്ങൾ പറഞ്ഞു. അങ്ങനെയാണ് വി ശിവൻ കുട്ടി സഭയിലെത്തിയത്.


എന്താണ് കോൺ​ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ അവസ്ഥ. രാഹുൽ ഗാന്ധിയും കോൺഗ്രസും എത്ര കണ്ടാണ് ബിജെപിയുടെ ബി ടീമായി മാറുന്നത്. ഡൽഹിയിൽ ബിജെപി പ്രതിപക്ഷത്തെ വേട്ടയാടിയപ്പോൾ കോൺഗ്രസ് എന്താണ് പറഞ്ഞത്. കെജ്രിവാളെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് പടക്കം പൊട്ടിച്ചു. ഡൽഹിയിൽ എഎപിക്കെതിരെയാണ് കോൺ​ഗ്രസ് മത്സരിച്ചത്. ഇത് ബിജെപിക്ക് ജയിക്കാൻ വഴിയൊരുക്കി. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിച്ചു. ഫലത്തിൽ കോൺ​ഗ്രസ് ബിജെപിയുടെ ബി ടീമായി. ഇത് നാം കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home