നടിക്കെതിരായ വ്യക്തിഹത്യ; കേസ് റദ്ദാക്കണമെന്ന് രാഹുൽ ഈശ്വർ

കൊച്ചി: ചലച്ചിത്രനടിയെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ പരാതിയിൽ 2025ലാണ് എറണാകുളം സെൻട്രൽ പൊലീസ് രാഹുൽ ഈശ്വറിനെതിരെ കേസെടുത്തത്.
ഹർജി പരിഗണിച്ച ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ, പരാതിക്കാരിക്ക് നോട്ടീസ് അയക്കാൻ നിർദേശിച്ചു. കേസ് കൂടുതൽ വാദത്തിനായി ഒക്ടോബർ 22ലേക്ക് മാറ്റി.
സ്ത്രീത്വത്തെ അപമാനിക്കൽ, വിദ്വേഷംപരത്തൽ, അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ബോബി ചെമ്മണൂരിനെതിരെ നടി നൽകിയ കേസ് നേരത്തേ ഒത്തുതീർപ്പായിരുന്നു.










0 comments