കെപിസിസി അധ്യക്ഷസ്ഥാനത്തിനായി പിടിവലി; ടി എൻ പ്രതാപനും ഹൈക്കമാൻഡിനെ സമീപിച്ചു

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തിനായി കോൺഗ്രസിൽ പിടിവലി. കെപിസിസി അധ്യക്ഷനായിരുന്ന സണ്ണി ജോസഫ് മന്ത്രിയായി ചുമതലയേറ്റതോടെയാണ് അധ്യക്ഷസ്ഥാനത്തിനായി തമ്മിലടി രൂക്ഷമായിരിക്കുന്നത്. പല മുതിർന്ന നേതാക്കളും കെപിസിസി അധ്യക്ഷസ്ഥാനത്തിനായി പല നേതാക്കളുടെയും പിന്തുണ അഭ്യർത്ഥിക്കുകയാണ്.
ഏറ്റവുമൊടുവിൽ ടി എൻ പ്രതാപനും കെപിസിസി അധ്യക്ഷസ്ഥാനത്തിനായി ഹൈക്കമാൻഡിനെ സമീപിച്ചെന്നാണ് വിവരം. ബെന്നി ബഹന്നാൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവരുടെ പേരുകളാണ് ഏറ്റവും ഉയർന്നു കേൾക്കുന്നത്.
ടി എൻ പ്രതാപൻ കെസി വേണുഗോപാൽ അനുയായി ആണെങ്കിലും തന്നെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കയാണ് വിഡി സതീശന്റെ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ എന്നിവർക്കായി ചില പ്രവർത്തകരും രംഗത്തെത്തി.
ഡൽഹിയിൽ നടക്കുന്ന ചർച്ചകളിലാകും അന്തിമ തീരുമാനം അറിയുക. മുഖ്യമന്ത്രി വിഡി സതീശൻ ആർക്കൊപ്പമാണ് നിൽക്കുന്ന എന്നതും തീരുമാനത്തിൽ നിർണായക ഘടകമാകും. കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പ് തർക്കങ്ങളും കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിലും നിഴലിക്കുമെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.









0 comments