ad
Deshabhimani

വ്യാജ പ്രീപോൾ ഫലം സമൂഹമാധ്യമത്തിലൂടെ പങ്കിട്ട് ആർ ശ്രീലേഖ കുടുങ്ങി

r sreelekha
വെബ് ഡെസ്ക്

Published on Dec 09, 2025, 11:52 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നതിനിടെ നിയമവിരുദ്ധ നടപടിയുമായി ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ.തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം എന്ന വ്യാജ പ്രീപോൾ സർവേ ഫലം ശ്രീലേഖ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു.


ചട്ടലംഘനം സംബന്ധിച്ച് പരാതിയ ഉയർന്നതോടെ ഫെയ്സ് ബുക്കിലെ 'സർവ്വേഫലം' ശ്രീലേഖ പിൻവലിച്ചു. ചട്ടലംഘനത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടതോടെയായിരുന്നു നടപടി. സൈബർ പൊലീസിൽ കമ്മിഷൻ റിപ്പോർട്ട് ചെയ്തു.


റിട്ടയർഡ് ആയിട്ടും സ്ഥാനാർഥി പോസ്റ്ററിൽ ഐപിഎസ് എന്ന് ചേർത്തതിന് ശ്രീലേഖ വെട്ടിലായിരുന്നു. തുടർന്ന്പോസ്റ്ററുകളിൽ മാർക്കർ ഉപയോഗിച്ച് റിട്ടയർഡ് എന്ന് എഴുതിചേർത്തു.


തിരുവനന്തപുരം ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥിയാണ് ശ്രീലേഖ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home