print edition വിദ്യാഭ്യാസപുരോഗതി കേരളത്തിന്റെ ശക്തി : ആർ ബിന്ദു

തിരുവനന്തപുരം
പൊതുസമൂഹത്തിന്റെ പിന്തുണയോടെ വിദ്യാഭ്യാസത്തെ മുന്നോട്ട് കൊണ്ടുപോകുന്ന കേരളത്തിന്റെ മാതൃകയാണ് സാമൂഹികമാറ്റത്തിന് വഴിവെച്ചതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. വിഷൻ 2031 സെമിനാറിന്റെ ഭാഗമായി നടന്ന ‘വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾ' സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്ന ഘട്ടത്തിലാണ് സംസ്ഥാനം. വിഷൻ 2031 ലക്ഷ്യമാക്കി വിജ്ഞാനസമൂഹത്തിന്റെ ആഗോള ഹബ്ബാക്കി മാറ്റുന്നതിനായി സർക്കാർ ഉന്നത വിദ്യാഭ്യാസത്തെ മുൻഗണനാ മേഖലയായി പരിഗണിച്ച് വലിയ നിക്ഷേപം നടത്തുകയാണ്. തൊഴിൽക്ഷമതയും വിദ്യാഭ്യാസവും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് തൊഴിൽപരിശീലനം, നൈപുണ്യ വികസനം, സംരംഭകത്വ പ്രോത്സാഹനം എന്നിവ ഡിഗ്രി തലത്തിൽ തന്നെ ശക്തിപ്പെടുത്തുന്ന നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ വർഷം ആരംഭിച്ച നാല് വർഷ ബിരുദ പദ്ധതി വിദ്യാർഥികൾക്ക് കൂടുതൽ സൗകര്യപ്രദവും ഗവേഷണ-കേന്ദ്രിതവുമായ പഠനരീതിക്ക് വഴിതെളിക്കുന്നതുമാണ്. സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക ലാബുകൾ, നവീകരിച്ച ലൈബ്രറികൾ, കംപ്യൂട്ടേഷണൽ സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന അടിസ്ഥാന സൗകര്യ വികസനവും പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.










0 comments