ad
Deshabhimani

മന്ത്രി വീണാ ജോർജിന് നേരെയുള്ള ആക്രമണം ആൺ വിളയാട്ടം: ഡോ. ആർ ബിന്ദു

r bindu
വെബ് ഡെസ്ക്

Published on Feb 25, 2026, 05:30 PM | 1 min read

തിരുവനന്തപുരം: വിമോചന സമരത്തിന്റെ ഭൂതബാധയാണ് മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കെഎസ്‍യു തെമ്മാടിക്കൂട്ടം കാണിച്ചതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകർ നടത്തിയ കടന്നാക്രമണത്തിൽ മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.


സ്ത്രീവിരുദ്ധത പുളയ്ക്കുന്ന ഈ ആൺ വിളയാട്ടത്തിന്, ഒരു വനിതാ മന്ത്രിയെ വരെ ആക്രമിക്കാൻ കാണിച്ച ധാർഷ്ട്യത്തിന് അക്രമകാരികൾ വലിയ വില നൽകേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. അട്ടിമറി സമരം നടത്തി വിജയിക്കാൻ കഴിഞ്ഞ കാലമല്ല ജനാധിപത്യ കേരളത്തിന്റെ വർത്തമാനകാലമെന്ന് അവരെ കേരളസമൂഹം പഠിപ്പിക്കുക തന്നെ ചെയ്യും. പഴയ സമരാഭാസം ആവർത്തിച്ചു കളയാമെന്ന മൗഢ്യത്തിന് ജനാധിപത്യ കേരളം തക്കതായ മറുപടി നൽകുമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home