ad
Deshabhimani

ബുള്ളറ്റിൽ നാടുചുറ്റി പെരുമ്പാമ്പ്; സഞ്ചരിച്ചത് കിലോമീറ്ററുകൾ

python

ബുള്ളറ്റിന്റെ ഹാൻഡിലിനടിയിൽ കണ്ടെത്തിയ പെരുമ്പാമ്പ്

വെബ് ഡെസ്ക്

Published on Jun 27, 2025, 08:29 AM | 1 min read

തലശേരി: ബുള്ളറ്റിൽ ഒളിച്ച പാമ്പുമായി കിലോമീറ്ററുകൾ യാത്ര ചെയ്ത്‌ യുവാവ്. കുട്ടിമാക്കൂലിലെ കുനിയിൽ വയലബ്രോൻ പ്രദീപന്റെ ബുള്ളറ്റിലാണ് പാമ്പ് കയറിക്കൂടിയത്. ബുധനാഴ്ച ജോലികഴിഞ്ഞ് രാത്രി വീട്ടിലെത്തി മുറ്റത്ത് നിർത്തിയിട്ടതായിരുന്നു. രാവിലെ ബുള്ളറ്റുമായി കിലോമീറ്ററോളം സഞ്ചരിച്ച ശേഷം മുകുന്ദ് മല്ലർ റോഡിലെ നരസിംഹം ക്ഷേത്ര പരിസരത്ത് നിർത്തി.


ക്ഷേത്രത്തിൽനിന്ന്‌ തിരിച്ചുപോകാനൊരുങ്ങുമ്പോഴാണ് ബുള്ളറ്റിന്റെ ഹാൻഡിലിനടിയിലെ വയറുകളിൽ ചുരുണ്ടുകൂടിയ പാമ്പിനെ കണ്ടത്. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ തുണി ഉപയോഗിച്ച് പുറത്തെടുത്തു. പാമ്പിനെ വനം വകുപ്പിന്റെ നിർദേശപ്രകാരം കാട്ടിൽ വിട്ടയച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home