ad
Deshabhimani

കിണറ്റിൽ വീണ മലമ്പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടു

python
വെബ് ഡെസ്ക്

Published on Jul 24, 2025, 05:15 PM | 1 min read

തൃശൂർ : അരിമ്പൂരിൽ കിണറ്റിൽ വീണ മലമ്പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടു. അരിമ്പൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ വടക്കൂട്ട് ഗോപിയുടെ കിണറ്റിൽ വീണ മലമ്പാമ്പിനെയാണ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ വീട്ടുകിണറിൻ്റെ വലയും മറ്റും കിണറ്റിലേക്ക് വീണ് കിടക്കുന്നത് കണ്ട വീട്ടുകാർ കിണർ പരിശോധിച്ചപ്പോഴാണ് കൂറ്റൻ മലമ്പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ടൈറ്റസ് മലമ്പാമ്പിനെ പിടികൂടി കാട്ടിലേക്ക് തുറന്ന് വിട്ടു.






Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home