ad
Deshabhimani

print edition യുഡിഎഫ്–
ബിജെപി ഡീൽ
സമ്മതിച്ച് അൻവർ

p v anwar highcourt notice
വെബ് ഡെസ്ക്

Published on Apr 21, 2026, 12:16 AM | 1 min read

കളമശേരി: തെരഞ്ഞെടുപ്പിൽ യുഡിഎഫ്–ബിജെപി ഡീൽ പരോക്ഷമായി സമ്മതിച്ച് പി വി അൻവർ. തൃണമൂൽ കോൺഗ്രസ് കേരള ഘടകം പിരിച്ചുവിട്ട് പുതിയ പാർടി രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കാൻ കളമശേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവറിന്റെ തുറന്നുപറച്ചിൽ. ​തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ബിജെപിക്ക് വോട്ട് കുറയും. ഇ‍ൗ വോട്ട്‌ യുഡിഎഫിന് ലഭിക്കുമെന്നും പകരം തിരുവനന്തപുരത്ത് ബിജെപി നില മെച്ചപ്പെടുത്തുമെന്നും അൻവർ പറഞ്ഞു.


പാർടി നിലപാടിന് വിരുദ്ധമായി കോൺഗ്രസുമായി ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചതിൽ അപ്രീതി പ്രകടമാക്കി തൃണമൂൽ കോൺഗ്രസ് ചിഹ്നം അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡിഎംകെയിലും തൃണമൂലിലും കയറിപ്പറ്റാൻ നോക്കിയ അൻവർ പുതിയ പാർടി രൂപീകരിക്കാനുള്ള നീക്കവുമായി രംഗത്തിറങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home