Deshabhimani

പുനലൂർ മോർഫിംഗ് കേസ്: പ്രതി എബിവിപി നേതാവ്, കേസെടുക്കുന്നത് വൈകിപ്പിച്ചു

achuyth
വെബ് ഡെസ്ക്

Published on Oct 08, 2026, 02:50 PM | 1 min read

പുനലൂർ: സഹപാഠികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ ഫോണിൽ പകർത്തി മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റുകളിൽ പ്രചരിപ്പിച്ച വിദ്യാർഥി എബിവിപി നേതാവ്. പുനലൂർ സർക്കാർ പോളിടെക്നിക് കോളേജിലെ അഞ്ചാം സെമസ്റ്റർ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും എബിവിപി യൂണിറ്റ് വൈസ് പ്രസിഡന്റുമായ എസ് അച്യുതനെ കോളേജിൽ നിന്നും അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു.


​കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിദ്യാർഥിക്കെതിരെ പരാതിയുമായി അഞ്ചാം സെമസ്റ്റർ ഇലക്ട്രിക്കൽ വിഭാഗത്തിലെ പെൺകുട്ടികൾ രംഗത്തെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുക്കാൻ വൈകിയെന്നും പരാതി ഉയരുന്നുണ്ട്. ആറാം തീയതി പരാതി നൽകിയിട്ടും എട്ടാം തീയതിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.


അതേസമയം, പ്രിൻസിപ്പാളിന്റെയും മറ്റ് അധ്യാപകരുടെയും രക്ഷിതാവിന്റെയും സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രിൻസിപ്പാളിന്റെ അധ്യക്ഷതയിൽ ചേർന്ന അക്കാദമിക് കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരവും പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.


സസ്പെൻഷൻ കാലയളവിൽ വിദ്യാർഥി കോളേജ് ക്യാമ്പസിൽ പ്രവേശിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രധാനമായും പ്രചരിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ചിത്രങ്ങൾ ഗ്രൂപ്പുകളിൽ പങ്കുവെച്ചതിന് പണം ലഭിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home