ad
Deshabhimani

10 വർഷം കൊണ്ട്‌ പൊലീസിനെക്കുറിച്ചുള്ള പൊതുധാരണ മാറി: മന്ത്രി സജി ചെറിയാൻ

Saji Cherian
വെബ് ഡെസ്ക്

Published on Feb 10, 2026, 05:19 PM | 1 min read

ആലപ്പുഴ: പത്ത് വർഷം കൊണ്ട്‌ പൊലീസ് സേന ഒരുപാട്‌ മെച്ചപ്പെട്ടെന്നും മുമ്പ്‌ പൊലീസിനെക്കുറിച്ച്‌ സമൂഹത്തിനുണ്ടായിരുന്ന ധാരണയിൽ വലിയ മാറ്റം വരുത്താൻ കഴിഞ്ഞെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. പ്രളയവും കോവിഡും തുടങ്ങി, കേരളം നേരിട്ട വിവിധ പ്രശ്‌നങ്ങളിൽ മുൻനിരപടയാളികളായി പ്രവർത്തിച്ചത്‌ പൊലീസിന്റെ ജനകീയത വർധിപ്പിച്ചു. ഇന്ന്‌ പൊലീസ്‌ സ്‌റ്റേഷനുകളിലേക്ക്‌ ആർക്കും ഏത് സമയവും കടന്നുചെല്ലാനും ഭയം കൂടാതെ കാര്യങ്ങൾ പറയാനും കഴിയും.


ജനങ്ങളുടെ സേവന കേന്ദ്രമാക്കി പൊലീസ്‌ സംവിധാനത്തെ മാറ്റലാണ്‌ സർക്കാർ ലക്ഷ്യം. ഇന്ത്യയിൽ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമാണ്‌ കേരളം. നിയമസഭാ സമ്മേളനങ്ങളിൽ പൊലീസിനെതിരെ പ്രതിപക്ഷത്തിന്‌ അടിയന്തരപ്രമേയം അവതരിപ്പിക്കാനുള്ള അവസരമുണ്ടാക്കാത്ത തരത്തിൽ പൊലീസ്‌ മെച്ചപ്പെട്ടു. സർക്കാർ പൊലീസിന്‌ മികച്ച പിന്തുണയാണ്‌ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ കേരള പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home