നിയമസഭാ മന്ദിരം സന്ദർശിക്കാൻ സുവർണ്ണാവസരം; എപ്പോഴെന്നല്ലേ? അറിയാം

തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രവും പ്രൗഢിയും നേരിട്ടറിയാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. നിയമസഭാ ദിനാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 26 മുതൽ മേയ് 3 വരെ നിയമസഭാ മന്ദിരവും മ്യൂസിയവും പൊതുജനങ്ങൾക്ക് സന്ദർശിക്കാം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ രാത്രി 8 മണി വരെയും പൊതു അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെയുമാണ് സന്ദർശന സമയം.
ജനുവരിയിൽ നിയമസഭാ പുസ്തകോത്സവം സംഘടിപ്പിച്ചപ്പോഴും പൊതുജനങ്ങൾക്ക് നിയമസഭാ മന്ദിരം കാണാൻ അവസരം ഒരുക്കിയിരുന്നു.










0 comments