print edition ധോണിയിൽ സംഗീതം ഒഴുകുന്നു; ശിൽപ്പശാല തുടങ്ങി

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സംഗീത ശിൽപ്പശാല സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യുന്നു.
പാലക്കാട് : പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന സംഗീത ശിൽപ്പശാല പാലക്കാട് ധോണി ലീഡ് കോളേജിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് വൈശാഖൻ അധ്യക്ഷനായി.
ശിൽപ്പശാലാ ഡയറക്ടർ കരിവെള്ളൂർ മുരളി, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ പി മോഹനൻ, സെക്രട്ടറി എം കെ മനോഹരൻ, ട്രഷറർ ടി ആർ അജയൻ, ഗായിക പുഷ്പവതി, സി ആർ സജീവ്, ആർ ശാന്തകുമാരൻ എന്നിവർ സംസാരിച്ചു.
ശ്രീവത്സൻ ജെ മേനോൻ, രമേഷ് ഗോപാലകൃഷ്ണൻ, പി ആർ പുഷ്പവതി, പ്രേം പ്രസാദ്, ആനയടി പ്രസാദ്, അഡ്വ. അംബരീഷ് വൈക്കം, പ്രതിഭ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്തു. ക്യാമ്പ്‌ഫയർ എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു, പ്രൊഫ. കെ മോഹൻദാസ്, ഡോ. തോമസ് ജോർജ്, മോഹൻദാസ് ശ്രീകൃഷ്ണപുരം എന്നിവർ സംസാരിച്ചു.










0 comments