ad
Deshabhimani

മനശാസ്ത്രജ്ഞനും പുരോഹിതനുമായ ഡോ. ജോസ് പുത്തൻവീട് അന്തരിച്ചു

Jose Puthenveedu

ഡോ. ജോസ് പുത്തൻവീട് , ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Mar 11, 2026, 01:44 PM | 1 min read

കൊല്ലം: പ്രശസ്ത മനശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ. ജോസ് പുത്തൻവീട് അന്തരിച്ചു. കൊല്ലം രൂപതയിലെ മുതിർന്ന പുരോഹിതനായിരുന്നു. ഫാത്തിമ മാതാ നാഷണൽ കോളേജിലെ മനശാസ്ത്ര വിഭാഗത്തിൽ ദീർഘകാലം അധ്യാപകനായും വകുപ്പ് മേധാവിയായും സേവനമനുഷ്ഠിച്ചു.


വിദ്യാർത്ഥികളുടെ മാനസിക വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും വലിയ പ്രാധാന്യം നൽകിയ അധ്യാപകനായിരുന്നു ഡോ. ജോസ് പുത്തൻവീട്. അതിഥി തൊഴിലാളികളുടെ ഇടയിൽ 1985 മുതൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. ചരിത്രകാരൻ എന്ന നിയിലുള്ള സംഭവനയും ശ്രദ്ധേയമാണ്. മനശാസ്ത്ര പഠനരംഗത്തും ആത്മീയ സേവനരംഗത്തും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home