ad
Deshabhimani

യുഡിഎഫ് അക്രമത്തിനെതിരെ പേരാമ്പ്രയിൽ പ്രതിഷേധറാലി

perambra protest rally

കോൺഗ്രസ് അക്രമങ്ങൾക്കെതിരെ എൽഡിഎഫ് പേരാമ്പ്രയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയുടെ ഭാഗമായി നടന്ന പ്രകടനം

വെബ് ഡെസ്ക്

Published on Oct 15, 2025, 09:09 PM | 1 min read

പേരാമ്പ്ര: കലാപം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള യുഡിഎഫിൻ്റെ നെറികെട്ട രാഷ്ട്രീയത്തിനെതിരെ പേരാമ്പ്രയിൽ ആയിരങ്ങൾണിനിരന്ന എൽഡിഎഫ് പ്രതിഷേധറാലി. ഷാഫി പറമ്പിൽ എം പിയുടെ നേതൃത്വത്തിൽ അഴിഞ്ഞാടിയ യുഡിഎഫുകാർ നടത്തിയ അക്രമപ്പേക്കൂത്തുകൾ നാടിൻ്റെ സ്വൈര്യ ജീവിതം തകർക്കുന്ന നിലയിലായിരുന്നു.


പ്രകടനമായെത്തിയ യുഡിഎഫുകാർ പൊലീസുകാർക്കെതിരെ ബോംബെറിഞ്ഞു. രണ്ടു ഡിവൈഎസ്പിമാരുൾപ്പെടെ 10 പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. എംപിക്ക് പൊലീസ് മർദനമേറ്റെന്ന കള്ളം പ്രചരിപ്പിച്ച് സംസ്ഥാനത്താകമാനം കലാപവും അക്രമവും വ്യാപിക്കാനുള്ള യുഡിഎഫ് ഗൂഢാലോചനയാണ് പേരാമ്പ്രയിൽ അരങ്ങേറിയത്. ഇതിൽ പ്രതിഷേധിച്ച് എൽഡിഎഫ് പേരാമ്പ്രയിൽ നടത്തിയപ്രതിഷേധ റാലി ജനപങ്കാളിത്വത്തിൽ പുതുചരിത്രം കുറിച്ചു.


പേരാമ്പ്ര റസ്റ്റ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച റാലി സ്ത്രീ പങ്കാളിത്വംകൊണ്ടും ശ്രദ്ധേയമായി. പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന പൊതു യോഗം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.


സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ്, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ ബാലൻ, ആർജെഡി സംസ്ഥാന കമ്മിറ്റി അംഗം എൻ കെ വത്സൻ, എൻസിപി സംസ്ഥാന സെക്രട്ടറി ഒ രാജൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എസ് കെ സജീഷ്, കെ കുഞ്ഞമ്മദ്, കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ബേബി കാപ്പുകാട്ടിൽ, എൻ കെ അബ്ദുൾ അസീസ്, കെ ലോഹ്യ, ശോഭ അബൂബക്കർ, ടി കെ ബാലഗോപാലൻ, കെ പ്രദീപ്ക കുമാർ എന്നിവർ സംസാരിച്ചു. എൽഡിഎഫ് മണ്ഡലം കൺവീനർ പി കെ എം ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home