ad
Deshabhimani

പ്രകടനം നടത്തിയവർക്കെതിരെയും കേസ്; കേരളത്തിലെയും ഡൽഹിയിലെയും പൊലീസ് നടപടി പ്രതിഷേധാർഹം: സിപിഐ എം

cpim
വെബ് ഡെസ്ക്

Published on May 28, 2026, 07:36 PM | 1 min read

തിരുവനന്തപുരം: സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബിയെയും ബൃന്ദ കാരാട്ട്, വിജു കൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും ബലം പ്രയോഗിച്ച്‌ അറസ്റ്റ്‌ ചെയ്‌ത നടപടി പ്രതിഷേധാർഹമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇ ഡി രാഷ്‌ട്രീയ പ്രേരിതമായി നടത്തിയ റെയ്‌ഡില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹിയില്‍ ഇ ഡി ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തിയതിന്റെ പേരിലാണ്‌ ഈ നടപടി സ്വീകരിച്ചത്‌. ജനാധിപത്യപരമായി സമരം ചെയ്യാനുള്ള അവകാശമുള്ള രാജ്യത്താണ്‌ സിപിഐ എം നേതാക്കള്‍ക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുള്ളത്‌. എല്ലാവിധ ജനാധിപത്യപരമായ പ്രതിഷേധങ്ങളേയും അടിച്ചമര്‍ത്തുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ്‌ ഇതിലൂടെ വീണ്ടും പുറത്തുവന്നിരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.


കേരളത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കെതിരെ വ്യാപകമായി കേസ്‌ എടുത്തതിലൂടെ കേന്ദ്രത്തിന്റെ ബി ടീമാണ്‌ കേരളത്തിലും അധികാരത്തിലുള്ളതെന്ന്‌ വ്യക്തമായി. ഇത്തരത്തിലുള്ള എല്ലാ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരേയും മുഴുവന്‍ ജനാധിപത്യ വിശ്വാസികള്‍ അണിനിരക്കണമെന്ന്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home