ad
Deshabhimani

ജോലി വാഗ്‌ദാനം നൽകി പണം തട്ടി; ബിജെപി നേതാവിനും യുവതിക്കുമെതിരെ കേസ്‌

Perumbavoor Police
വെബ് ഡെസ്ക്

Published on Oct 25, 2025, 09:18 PM | 1 min read

പെരുമ്പാവൂർ: ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് ബിജെപി നേതാവും യുവതിയായ സുഹൃത്തും യുവാവിന്റെ ഒന്നേകാൽ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ്‌ പെരിങ്ങാല പിണർമുണ്ട മനക്കേകര വീട്ടിൽ എം കെ മനോജ്, തിരുവനന്തപുരം കവടിയാർ നന്ദനം വീട്ടിൽ സിനി എസ് നന്ദന വർമ എന്നിവർക്കെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. മാറമ്പിള്ളി കുന്നത്തുകര പാറണക്കുടി വീട്ടിൽ രാകേഷിന്റെ പരാതിയിലാണ്‌ നടപടി. ഒമ്പതുപേരിൽനിന്ന്‌ ഇവർ ഇത്തരത്തിൽ പണം തട്ടിയെടുത്തതായാണ്‌ സൂചന.


2023ൽ അകന്നബന്ധുകൂടിയായ മനോജ്, ഫോണിൽ വിളിച്ച് ദുബായിലെ എഐ റൈസ് സപ്ലൈ കമ്പനിയിൽ ജോലി ഒഴിവുണ്ടെന്നും വിസയ്ക്ക് രണ്ടുലക്ഷം രൂപ കൊടുക്കണമെന്നും രാകേഷിനോടു പറഞ്ഞു. പരിചയമുള്ളതിനാൽ രണ്ടാംപ്രതിയായ സിനി എസ് നന്ദന വർമയുടെ അക്കൗണ്ടിലേക്ക് രണ്ടുതവണയായി ഒന്നേകാൽ ലക്ഷംരൂപ അയച്ചു. മനോജിന്റെ നേതൃത്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയവരുടെ വാട്സാപ് കൂട്ടായ്മ ആരംഭിക്കുകയും ചെയ്‌തു. ഓരോ പ്രാവശ്യം ബന്ധപ്പെടുമ്പോഴും വിവിധ കാരണങ്ങൾ പറഞ്ഞ് അവധി നീട്ടുകയായിരുന്നു. ഓണം കഴിഞ്ഞ് വിസ ശരിയാക്കാമെന്ന് പറഞ്ഞെങ്കിലും സിനി ഫോൺ ഓഫാക്കി മുങ്ങി. ഇതേത്തുടർന്നാണ് ഇരുവർക്കുമെതിരെ രാകേഷ് പെരുമ്പാവൂർ പൊലീസിൽ പരാതി നൽകിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home