ad
Deshabhimani

print edition മതനിരപേക്ഷതയും സാഹോദര്യവും
കാത്തുസൂക്ഷിക്കണം: കലാസാഹിത്യ സംഘം

Pukasa.jpg
വെബ് ഡെസ്ക്

Published on May 19, 2026, 02:01 AM | 1 min read

തിരുവനന്തപുരം: ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്ന വിധത്തിലുള്ള സാഹോദര്യം പുലരുന്ന ഇടമാണ് കേരളമെന്നും മതനിരപേക്ഷതയും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്നും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി.


നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടർന്ന് ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് കേരളത്തിൽ ചിലയിടങ്ങളിൽ നടന്ന വിദ്വേഷപ്രകടനങ്ങൾ അംഗീകരിക്കാനാകില്ല. അത് വർഗീയഭീകരതയ്ക്ക് വളമിടുകയാണ്. സ്ഥാനങ്ങളും പദവികളും പങ്കുവയ്‌ക്കുന്നത് സംബന്ധിച്ച് നടന്ന ജാതിമത്സരങ്ങളും അപായ സൂചനകൾ നൽകുന്നു.


"സനാതന വർണവ്യവസ്ഥ’ ഉയർത്തിപ്പിടിക്കുന്ന അനീതിയുടെ വക്താക്കളായ ബിജെപി കേരള നിയമസഭയിൽ മൂന്നു സീറ്റുകൾ നേടി എന്നതും ആശങ്കാജനകമാണ്.


ജീവിതത്തിന്റെ സകല ഇടങ്ങളിലെയും മനുഷ്യസാഹോദര്യം കാത്തുസൂക്ഷിക്കേണ്ട സന്ദർഭമാണിത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന സർഗാത്മക സംവാദങ്ങൾ ഉയർന്നുവരണം.


സകല വർഗീയ അജൻഡകൾക്കുമെതിരെ മനുഷ്യസ്‌നേഹികൾ ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കണമെന്നും പ്രസിഡന്റ്‌ വൈശാഖനും ജനറൽ സെക്രട്ടറി ഡോ. കെ പി മോഹനനും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home