ad
Deshabhimani

പ്രൊഫ. എ സുധാകരൻ പുരസ്കാരം കെ ആർ മീരയ്ക്ക്

k r meera

കെ ആർ മീര

വെബ് ഡെസ്ക്

Published on May 19, 2026, 04:52 PM | 1 min read

തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി, ബാലസംഘം രക്ഷാധികാരി, എകെജിസിടി സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പ്രൊഫ എ സുധാകരന്റെ സ്മരണയ്ക്കായി പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരത്തിന് പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ കെ ആർ മീര അർഹയായി. 10,000 രൂപയും പ്രശസ്തിപത്രവും ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. അശോകൻ ചരുവിൽ, ആർ പാർവതി ദേവി, ആർ ഗിരീഷ് കുമാർ, ശ്രീവരാഹം മുരളി, പുകസ ജില്ലാ സെക്രട്ടറി എസ് രാഹുൽ (കൺവീനർ) എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്.


സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ കെ ആർ മീരയുടെ എഴുത്തുകളുടെ പ്രാധാന്യവും സൂക്ഷ്മമായ രാഷ്ട്രീയ ഉള്ളടക്കവും കണക്കിലെടുത്താണ് പുരസ്കാരം. ലിംഗനീതിയെ കുറിച്ചുള്ള മലയാളിയുടെ ബോധ്യങ്ങളെ ഉടച്ചുവാർക്കുന്നതിലും സമൂഹത്തിൽ ഉയർന്നുവരുന്ന വർഗീയ വിദ്വേഷപ്രചാരണങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിലും കെ ആർ മീരയുടെ എഴുത്തുകളും സാമൂഹ്യ ഇടപെടലുകളും മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, ഓടക്കുഴൽ അവാർഡ്, വയലാർ അവാർഡ് എന്നിവ നേരത്തെ ഇവർക്ക് ലഭിച്ചിട്ടുണ്ട്.


എകെജിസിടിയുടെ പ്രത്യേക പുരസ്കാരത്തിനും ഡോ എസ് രാജശേഖരന്റെ പേരിലുള്ള എൻഡോവ്മെന്റിനും കേരള സർവകലാശാലയിൽ നിന്നും മലയാളം എംഎയ്ക്ക് ഒന്നാം റാങ്ക് നേടിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ആദിത്യ എസ് പി അർഹയായി.


പ്രൊഫ എ സുധാകരന്റെ ചരമദിനമായ ജൂൺ 5ന് വൈകിട്ട് 3.30ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. അനുസ്മരണത്തിന്റെ ഭാഗമായി ബാലസംഘം ജില്ലാ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിക്കുമെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എസ് രാഹുൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home