ad
Deshabhimani

print edition അതിജീവനക്കരുത്തിൽ ഉയരേ ബ്രാന്‍ഡ്

nirbhaya product

തേജോമയ ഹോമിലെ അതിജീവിതകള്‍ നിര്‍മിച്ച ഉൽപ്പന്നങ്ങള്‍ മന്ത്രി 
വീണാ ജോര്‍ജ് പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Dec 16, 2025, 12:01 AM | 1 min read

തിരുവനന്തപുരം: വനിതാ ശിശുവികസനവകുപ്പിനുകീഴിലുള്ള തേജോമയ ഹോമിലെ അതിജീവിതകള്‍ നിര്‍മിച്ച ഉൽപ്പന്നങ്ങള്‍ക്ക് ഇനി ഉയരേ ബ്രാന്‍ഡില്‍. ഉയരേ ബ്രാന്‍ഡില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങൾ മന്ത്രി വീണാ ജോര്‍ജ് പ്രകാശിപ്പിച്ചു. പൂജപ്പുരയിലെ വനിതാ ശിശു വികസന ഡയറക്ടറേറ്റില്‍ ഉയരേ വിപണനമേള സംഘടിപ്പിച്ചു. കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, ഭക്ഷ്യ ഉൽപ്പന്നങ്ങള്‍ എന്നിവ വിപണനത്തിന് തയ്യാറാക്കിയിരുന്നു. നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ശ്രീല മേനോനും പങ്കെടുത്തു.


nirbhaya productതേജോമയ ഹോമിലെ അതിജീവിതകള്‍ നിര്‍മിച്ച ഉൽപ്പന്നങ്ങള്‍ മന്ത്രി 
വീണാ ജോര്‍ജ് പ്രകാശിപ്പിക്കുന്നു


നിലവില്‍ ഇവര്‍ നിര്‍മിക്കുന്ന വിവിധതരം വസ്ത്രങ്ങളും ബാഗുകളും ബേക്കറി ഉൽപ്പന്നങ്ങളും വിൽപ്പനയ്ക്കുണ്ട്. ഒരു ബ്രാന്‍ഡായി വിപണിയിലെത്തിച്ച് അതിജീവിതകള്‍ക്ക് വരുമാനം നേടിക്കൊടുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. സ്റ്റേറ്റ് നിര്‍ഭയ സെല്ലിനുകീഴില്‍ എറണാകുളത്താണ് തേജോമയ ഹോം പ്രവര്‍ത്തിക്കുന്നത്. എന്‍ട്രി ഹോമുകള്‍, മോഡല്‍ ഹോം എന്നിവിടങ്ങളിലെ കുട്ടികളില്‍ അനുയോജ്യരായവരെ സൈക്കോളജിക്കല്‍ അസസ്മെന്റ് നടത്തി തെരഞ്ഞെടുക്കുകയും ഹോമിലെത്തിച്ച് ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് തൊഴിലധിഷ്ഠിത പരിശീലനം, ജീവിത നൈപുണ്യ പരിശീലനം എന്നിവ നല്‍കുകയും ചെയ്യുന്നുണ്ട്. ഇതുവരെ 50 പേര്‍ക്ക് പരിശീലനം നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home