print edition ഓർഡിനറിയിൽ സ്‌ത്രീകൾക്ക് ഇന്നുമുതൽ സൗജന്യയാത്ര

തിരുവനന്തപുരം: സ്‌ത്രീകൾക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി തിങ്കളാഴ്‌ച തുടങ്ങും. രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനംചെയ്യും.
ഉദ്ഘാടനശേഷമേ സൗജന്യയാത്ര അനുവദിക്കു. ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യമായി യാത്രചെയ്യാം. യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും വശങ്ങളിലും പ്രത്യേകം സ്റ്റിക്കർ പതിക്കും. 3125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുകയെന്ന് കെഎസ്ആർടിസി അവകാശപ്പെടുന്നെങ്കിലും കണക്കിൽ പൊരുത്തക്കേടുണ്ട്.
ഓർഡിനറി ബസുകളിൽയാത്ര ചെയ്യുന്ന സ്‌ത്രീകള്‍ നിർബന്ധമായും സീറോ ടിക്കറ്റ് എടുക്കണം. സൗജന്യ ടിക്കറ്റെടുത്തില്ലെങ്കിൽ 500 രൂപ പിഴ. അനുവദനീയമായ പരിധിയിൽ കൂടുതൽ ലഗേജ് ഉണ്ടെങ്കിൽ അതിനും ടിക്കറ്റെടുക്കണം.




0 comments