ad
Deshabhimani

സമയക്രമത്തെ ചൊല്ലി തർക്കം; കോഴിക്കോ‌ട് നടുറോഡിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയി‌ടിപ്പിച്ച് അഭ്യാസം

Private Bus

അപകടമുണ്ടാക്കുന്ന സ്വകാര്യ ബസ് (സിസിടിവി ദൃശ്യം)

വെബ് ഡെസ്ക്

Published on May 22, 2026, 03:26 PM | 1 min read

കോഴിക്കോട്: നടുറോഡിൽ ബസുകൾ തമ്മിൽ കൂട്ടിയി‌ടിപ്പിച്ച് അഭ്യാസം. കോഴിക്കോട് കോട്ടൂളിയാണ് സ്വകാര്യ ബസുകൾ മനഃപൂർവ്വം അപകടമുണ്ടാക്കിയത്. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് ഈ അഭ്യാസ പ്രകടത്തിന് അടിസ്ഥാനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.


മുക്കം അരീക്കോട് ഭാഗത്തേക്ക് പോകുന്ന വടക്കേടൻ എന്ന ബസിലെ ജീവനക്കാരും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന ഹസ്ബി ബസിലെ ജീവനക്കാരും തമ്മിലാണ് തർക്കമുണ്ടായത്. കോട്ടൂളി സ്റ്റോപ്പിൽ നിർത്തിയിട്ട ബസിനു മുന്നിൽ തടസ്സമുണ്ടാക്കി നിർത്തിയ ഹസ്ബി ബസ് തർക്കത്തിനു പിന്നാലെ റിവേഴ്സ് ഗിയറിട്ട് പിന്നിലേക്ക് ഓടിച്ച് വടക്കേടൻ ബസില്‍ ഇടിക്കുകയായിരുന്നു. ഇത് സംഭവിക്കുമ്പോൾ രണ്ടു ബസിലും യാത്രക്കാർ ഉണ്ടായിരുന്നു. ഇടിച്ച ബസ് നിർത്താതെ മുന്നോട്ടു പോകുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. ബസിന് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്ക് ആണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അതേസമയം, സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.


അപകടമുണ്ടാക്കാൻ ശ്രമിച്ച ബസിലെ ഡ്രൈവറുടെ ലൈസൻസ് റദാക്കണമെന്നും സംഭവത്തിൽ കേസെടുക്കണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. വീഡിയോ വ്യാപകമായതോടെ രൂക്ഷ പ്രതികരണങ്ങളാണ് ഉയരുന്നത്. രണ്ട് ബസും നിരത്തിൽ ഇറക്കരുതെന്നും പെർമിറ്റ് റദാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home