കൊച്ചിയിൽ യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; സ്‌ത്രീസുഹൃത്തിന്റെ പേര് ചോദിച്ചെന്ന് പരാതി

കൊച്ചി: കൊച്ചിയിൽ സ്വകാര്യബാങ്ക് ജീവനക്കാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. ഇടപ്പള്ളിക്കുസമീപം ബുധൻ ഉച്ചയോടെയാണ് സംഭവം. ഹെൽമെറ്റ് ധരിച്ച രണ്ടുപേർ ബൈക്കിൽ വന്നു. പിന്നിലിരുന്നയാൾ യുവതിയുടെ ശരീരത്തോട് തോക്കുചേർത്ത് യുവതിയുടെ സ്‌ത്രീസുഹൃത്തിന്റെ പേര് പറഞ്ഞശേഷം അവരല്ലേയെന്ന് ചോദിച്ചു.
തുടർന്ന് ഒരു യുവാവിന്റെ പേര് പറഞ്ഞശേഷം അയാൾ വാങ്ങിയ സാധനം ഉടൻ തിരിച്ചുതരണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നും പറഞ്ഞു. കൂർത്ത ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിലുണ്ട്.
പ്രതികൾ പറഞ്ഞ സ്‌ത്രീ താനല്ലെന്ന് യുവതി മറുപടി നൽകിയപ്പോൾ ഭീഷണിപ്പെടുത്തിയവർ ബൈക്കിൽ കടന്നുകളഞ്ഞു. പാലാരിവട്ടം പൊലീസ് അന്വേഷണം തുടങ്ങി.









0 comments