print edition പ്രിൻസിപ്പൽ സ്ഥാനക്കയറ്റം: കെ ടെറ്റ് ഇല്ലാത്തവർ സാക്ഷ്യപത്രം നൽകണം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഒഴിവുള്ള പ്രിൻസിപ്പൽ തസ്‌തികയിലേക്ക് സ്ഥാനക്കയറ്റം വഴി നിയമനത്തിന് പട്ടിക പ്രസിദ്ധീകരിച്ചു. കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിച്ച 130 പ്രധാനാധ്യാപകരുടെയും എഇഒമാരുടെയും പട്ടികയാണ് പുറത്തിറക്കിയത്. കെ ടെറ്റ് യോഗ്യതാ സർട്ടിഫിക്കറ്റോ സാക്ഷ്യപത്രമോ സമർപ്പിക്കാത്തവരെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കില്ലെന്ന് ഉത്തരവിലുണ്ട്. വെള്ളി വൈകിട്ട് അഞ്ചുവരെയാണ് സമർപ്പിക്കാനുള്ള സമയം. സാക്ഷ്യപത്രപ്രകാരം നിയമനം ലഭിച്ച് രണ്ടുവർഷത്തിനകം കെ ടെറ്റ് നേടണം.
കെ ടെറ്റ് നേടാത്ത അധ്യാപകർക്കും പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം നൽകിയിരുന്നു. 23ന് ഇറങ്ങിയ ഉത്തരവിൽ 220 പേർക്കാണ് സ്ഥാനക്കയറ്റം നൽകിയത്. ഇതിൽ കെ ടെറ്റ് ഇല്ലാത്തവർ 2028 ആഗസ്‌ത് 31നകം യോഗ്യത നേടണമെന്ന വ്യവസ്ഥയോടെയാണ് സ്ഥാനക്കയറ്റം നൽകിയത്. സമയപരിധിക്കുള്ളിൽ യോഗ്യത നേടിയില്ലെങ്കിൽ പഴയ തസ്‌തികയിലേക്ക് തരംതാഴ്‌ത്തുമെന്നും ഉത്തരവിലുണ്ട്.










0 comments