ad
Deshabhimani

അഭിമാനമായി ഊരാളുങ്കൽ; എൻഎച്ച്എഐ കലണ്ടറിൽ തലപ്പാടി– ചെങ്കള റോഡ്

ulccs.JPG
വെബ് ഡെസ്ക്

Published on Feb 04, 2026, 12:10 PM | 1 min read

കോഴിക്കോട്: ദേശീയപാതാ അതോറിറ്റിയുടെ (എൻഎച്ച്എഐ) കലണ്ടറിൽ ഇടം നേടി തലപ്പാടി– ചെങ്കള റോഡ്. രാജ്യത്തെ മികച്ച 12 റോഡുകളിൽ ഒന്നായാണ് ഊരാളുങ്കൽ സൊസൈറ്റി നിർമ്മിച്ച റോഡ് എൻഎച്ച്എഐ കലണ്ടറിൽ ഉൾപ്പെട്ടത്. കലണ്ടറിൽ ഏപ്രിൽ മാസത്തെ ചിത്രമായാണ് റോഡ് സ്ഥാനം പിടിച്ചത്.


ദേശീയപാതയുടെ ഒന്നാം റീച്ചായ തലപ്പാടി- ചെങ്കള 39 കിലോമീറ്റർ ആറുവരിപ്പാതയുടെ നിർമാണ പ്രവൃത്തി പൂർത്തിയാക്കി ദേശീയപാത അതോറിറ്റി ഏറ്റെടുത്തിരുന്നു. ദേശീയപാത 66ൽ നിർമാണം പൂർത്തിയാകുന്ന ആദ്യ റീച്ചാണിത്. സംസ്ഥാനത്ത് 23 റീച്ചുകളിൽ കേരളത്തിൽ നിന്ന് ഊരാളുങ്കൽ സൊസൈറ്റിക്ക് മാത്രമാണ് കരാർ ലഭിച്ചത്.


റോഡിൽ പുലർത്തിയ ഗുണമേന്മയ്ക്കും അതോറിറ്റിയുടെ ആദരം സൊസൈറ്റിക്കു ലഭിച്ചിരുന്നു. ദേശീയപാതാനിർമാണത്തിൽ ഒരു സഹകരണസ്ഥാപനം കൈവരിച്ച മികവിന് 2024-ലെ ‘നാഷണൽ ഹൈവേ എക്സലൻസ് അവാർഡും’ ഊരാളുങ്കൽ സൊസൈറ്റിക്കായിരുന്നു. ആദ്യമായി ഏറ്റെടുത്ത എൻഎച്ച്എഐ കരാറിന് അംഗീകാരങ്ങൾ കിട്ടി എന്നത് തൊഴിലാളികളുടെ സഹകരണസംഘമായ ഊരാളുങ്കൽ സൊസൈറ്റിയുടെ ഉന്നതമായ തൊഴിൽ സംസ്ക്കാരത്തിനും നിർമാണമികവിനും സമൂഹബദ്ധതയ്ക്കുമുള്ള സാക്ഷ്യപത്രമാണെന്ന് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home