ad
Deshabhimani

പ്രിന്റിങ്‌ മെഷീനിൽ സാരി കുരുങ്ങി പ്രസ് ജീവനക്കാരി മരിച്ചു

printing worker died
വെബ് ഡെസ്ക്

Published on Dec 06, 2025, 07:57 PM | 1 min read

വർക്കല : പ്രിന്റിങ്‌ മെഷീനിൽ സാരി കുരുങ്ങി ​സ്വകാര്യ പ്രസ് ജീവനക്കാരി മരിച്ചു. വർക്കല ചെറുകുന്നം മിനി നിവാസിൽ മീന മണികണ്ഠൻ (ഷീബ, 52) ആണ് മരിച്ചത്. ശനി രാവിലെ പത്തരയോടെ വർക്കല അയിരൂർ എംജിഎം മോഡൽ സ്കൂളിന്റെ ഉടമസ്ഥതയിലുള്ള പൂർണ പബ്ലിക്കേഷൻ പ്രസിലായിരുന്നു സംഭവം. 20 വർഷമായി കമ്പനിയിലെ ബയൻഡിങ് വിഭാഗം ജീവനക്കാരിയാണ്‌.


രാവിലെ ജോലിക്കെത്തിയ മീനയുടെ സാരിത്തുമ്പാണ്‌ മെഷീനിൽ കുരുങ്ങിയത്‌. സഹപ്രവർത്തകർ ഉടൻ മെഷീനിൽനിന്ന്‌ മീനയെ പുറത്തെടുത്തെങ്കിലും ശരീരം ചതഞ്ഞരഞ്ഞനിലയിലായിരുന്നു. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിൽ. ഭര്‍ത്താവ്: മണികണ്ഠന്‍. മക്കള്‍: ശ്രുതി, ചിപ്പി. മരുമക്കള്‍: രാഹുല്‍, വിപിന്‍. സംസ്‌കാരം ഞായറാഴ്ച. സുരക്ഷാ മാനദണ്ഡം പാലിക്കാതെയും പരിസരവാസികൾക്ക് ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടാക്കുന്ന രീതിയിലുമാണ് പ്രസ് പ്രവർത്തിക്കുന്നതെന്ന്‌ ആരോപണമുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home