ad
Deshabhimani

print edition രാഷ്ട്രപതിയുടെ സന്ദർശനം: അവസാനവട്ട റിഹേഴ്‌സൽ ഇന്ന്‌

presidentofindia
വെബ് ഡെസ്ക്

Published on Oct 21, 2025, 12:01 AM | 1 min read

പത്തനംതിട്ട ​: രാഷ്ട്രപതി ദ്ര‍ൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തിന്‌ മുന്നോടിയായി നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി സുരക്ഷാ റിഹേഴ്‌സൽ ചൊവ്വാഴ്ച നടക്കും. പമ്പയിൽനിന്ന്‌ സന്നിധാനത്തേക്ക്‌ രാഷ്ട്രപതിയെ കൊണ്ടുപോകുന്ന ഗൂർഖ വാഹനത്തിന്റെ റിഹേഴ്‌സലും ഒപ്പമുണ്ടാകും. തിങ്കളാഴ്ച പത്തനംതിട്ട ജില്ലാ പൊലീസ്‌ മേധാവി ആർ ആനന്ദിന്റെ നേതൃത്വത്തിൽ സുരക്ഷ സംബന്ധിച്ച അവസാനഘട്ട വിലയിരുത്തൽ യോഗം ചേർന്നു. 22ന്‌ രാവിലെ 9.30ന്‌ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന്‌ ഹെലികോപ്‌റ്ററിലാണ്‌ രാഷ്‌ട്രപതിയും സംഘവും നിലക്കലെത്തുക. സർക്കാർ പ്രതിനിധിയായി മന്ത്രി വി എൻ വാസവനും ഒപ്പമുണ്ടാകും. പമ്പയിൽനിന്ന്‌ രണ്ട്‌ ഗൂർഖാ വാഹനങ്ങളിലാണ്‌ സംഘം സന്നിധാനത്തേക്ക്‌ തിരിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home