ad
Deshabhimani

print edition രാഷ്ട്രപതി 
ഡൽഹിക്ക്‌ മടങ്ങി

President droupadi murmu concludes kerala visit

നാലുദിവസത്തെ കേരളസന്ദർശനം പൂർത്തിയാക്കി കൊച്ചി അന്താരാഷ്ട്ര 
വിമാനത്താവളത്തിൽനിന്ന് മടങ്ങുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മന്ത്രി വി എൻ വാസവൻ, ബെന്നി ബെഹനാൻ എംപി എന്നിവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ യാത്രയാക്കുന്നു

വെബ് ഡെസ്ക്

Published on Oct 25, 2025, 12:00 AM | 1 min read


കൊച്ചി

നാലുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിക്ക് മടങ്ങി. കൊച്ചി വിമാനത്താവളത്തിൽനിന്ന് വെള്ളി പകൽ 2.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മടങ്ങിയത്.


ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മന്ത്രി വി എൻ വാസവൻ എന്നിവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി. ബെന്നി ബെഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, പൊതുഭരണ സെക്രട്ടറി കെ ബിജു, എറണാകുളം കലക്ടർ ജി പ്രിയങ്ക, ജില്ലാ പൊലീസ് മേധാവി എം ഹേമലത, സിഒ 21 (കെ) എൻസിസി ബറ്റാലിയൻ കൊച്ചിൻ കേണൽ എൻ എബ്രഹാം, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം എസ് ഹരികൃഷ്ണൻ എന്നിവരുമുണ്ടായി.


ചൊവ്വ വൈകിട്ടാണ് രാഷ്ട്രപതി കേരളത്തിൽ എത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സന്ദർശനം പൂർത്തിയാക്കി വെള്ളി രാവിലെയാണ് എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. നാവിക വിമാനത്താവളത്തിൽ ഗവര്‍ണറുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മന്ത്രി വി എൻ വാസവൻ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ വി എസ് എം ഉപുൽ കുണ്ഡു, ഹാരിസ് ബീരാൻ എംപി എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home