ad
Deshabhimani

print edition പ്രവാസി ആനുകൂല്യങ്ങൾ 
നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചു

knrkwb
വെബ് ഡെസ്ക്

Published on Jul 22, 2026, 12:27 AM | 1 min read

തിരുവനന്തപുരം: പ്രവാസികളുടെ പെൻഷൻ മുടക്കുകയും പ്രവാസി ക്ഷേമനിധി ബോർഡ്‌ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന യുഡിഎഫ്‌ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച്‌ മാർച്ച്‌ സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം ‘പെൻഷൻ എവിടെ സർക്കാരേ’ മുദ്രാവാക്യമുയർത്തി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പ്രവാസി ക്ഷേമനിധി ബോർഡ് ഓഫീസുകളിലേക്കാണ്‌ മാർച്ച്‌ സംഘടിപ്പിച്ചത്‌. ആയിരക്കണക്കിന്‌ പ്രവാസികൾ പങ്കെടുത്തു.


പ്രവാസി പെൻഷന്റെ മുഴുവൻ കുടിശ്ശികയും അടിയന്തരമായി വിതരണം ചെയ്യുക, ക്ഷേമനിധി ബോർഡിന് സർക്കാർ അനുവദിക്കേണ്ട ഫണ്ട് ഉടൻ നൽകുക, ബോർഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ്‌ ആവശ്യങ്ങൾ. തിരുവനന്തപുരത്ത്‌ സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്‌ഘാടനം ചെയ്‌തു.


ട്രഷറർ കെ സി സജീവ് തൈക്കാട് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്ണപിള്ള, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ നിസാർ അമ്പലംകുന്ന്, ജേക്കബ് മാത്യു, ഹസീന റഫീഖ്, ജില്ലാ സെക്രട്ടറി ബി എൽ അനിൽകുമാർ, പ്രസിഡന്റ്‌ പൂവച്ചൽ നാസർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home