ad
Deshabhimani

കോഴി കര്‍ഷകര്‍ക്ക് ഇരുട്ടടിയായി പവര്‍കട്ട്; കൃത്രിമച്ചൂടില്ലാതെ കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

  farmers.
വെബ് ഡെസ്ക്

Published on Sep 15, 2026, 01:17 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ വലഞ്ഞ് കോഴി കർഷകർ. മുന്നറിയിപ്പില്ലാതെ തുടർച്ചയായി ഉണ്ടാകുന്ന പവർകട്ട് കാരണം കൃത്രിമച്ചൂട് ലഭിക്കാതെ ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയാണ്.


ഫാമുകളിൽ ഉത്പാദനതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇരുട്ടടിയായി പവർകട്ട് കൂടി വന്നത്. ഫാമുകളിൽ വളർത്തുന്ന കോഴികൾക്ക് അനുകൂലമായ അന്തരീക്ഷം ഉറപ്പാക്കാൻ കൃത്രിമച്ചൂട് അത്യാവശ്യമാണ്.


കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന ബ്രൂഡിങ് കാലയളവിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കൃത്രിമച്ചൂടാണ്. ഫിലമെന്റ് ബൾബുകൾ, ഇൻഫ്രാറെഡ് ബൾബുകൾ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് കുഞ്ഞുങ്ങൾക്ക് ആവശ്യമായ കൃത്യമായ ചൂട് ഒരുപോലെ നൽകാൻ സഹായിക്കും. എന്നാൽ നിലവിൽ നിയന്ത്രണമില്ലാതെ വൈദ്യുതി മുടങ്ങുന്നത് മൂലം കോഴിക്കുഞ്ഞുങ്ങൾക്ക് അതിജീവിക്കാൻ കഴിയുന്നില്ല. കനത്ത സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ കോഴി കർഷകർക്കുണ്ടാകുന്നത്. ഉയർന്ന ഉത്പാദനച്ചെലവിനൊപ്പം പവർകട്ട് മൂലം വരുമാനം കൂടി നഷ്ടമായതോടെ പ്രതിസന്ധിയിലാണ് കേരളത്തിലെ കർഷകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home