പവർകട്ട്, മന്ത്രിമാരുടെ ധൂർത്ത്; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

പാലക്കാട്: യുഡിഎഫിന്റെ ആസൂത്രണപ്പിഴവിൽ സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്. സർക്കാർ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധത്തിനിറങ്ങുമെന്ന് യൂത്ത് ലീഗ് അറിയിച്ചു. വൈദ്യുതി പ്രതിസന്ധി സർക്കാരിന് കളങ്കമുണ്ടാക്കിയെന്നും ജനങ്ങളെ സർക്കാർ ബുന്ധിമുട്ടിലാക്കുകയാണെന്നും യൂത്ത് ലീഗ് വിമർശിച്ചു. പാലക്കാട് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് വിമർശനം.
യുഡിഎഫ് മന്ത്രിമാർ തുരുന്ന ധൂർത്തിനെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു. ജനപ്രതിനിധികൾ ജാഗ്രത പാലിക്കണം. വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. മന്ത്രിമാരും ജനപ്രതിനിധികളും അനീതി കാണിച്ചാൽ തിരുത്തുമെന്നും യൂത്ത് ലീഗ് പറഞ്ഞു. മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവർ യാത്രയും മന്ത്രിമാരുടെ വിദേശയാത്രയും സർക്കാരിന് കളങ്കമായി തുടരുമ്പോഴാണ് യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.









0 comments