print edition പി ജെ കുര്യനെതിരെ തിരുവല്ലയിൽ പോസ്‌റ്റർ

തിരുവല്ല
തിരുവല്ല നിയമസഭ സീറ്റ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽനിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ചർച്ച സജീവമായതോടെ കെപിസിസി രാഷ്‌ട്രീയകാര്യസമിതിയംഗം പി ജെ കുര്യനെതിരെ നഗരത്തിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് സമീപത്തടക്കമാണ് ‘സേവ് യുഡിഎഫ്’ എന്ന പേരിൽ പോസ്‌റ്റർ പതിച്ചത്. ‘പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിനെ തകർത്ത കടൽക്കിഴവൻ പി ജെ കുര്യന്റെ വാർധക്യകാല വ്യാമോഹങ്ങൾക്ക് യുഡിഎഫ് കൂട്ടുനിൽക്കരുത് ’ എന്നാണ് വാചകം. ചിലയിടങ്ങളിലെ പോസ്‌റ്ററുകൾ നീക്കിയിട്ടുണ്ട്.
കേരള കോൺഗ്രസ് നേതാവായിരുന്ന മാമ്മൻ മത്തായിയുടെ ഭാര്യ എലിസബത്ത് മാമ്മൻ മത്തായിക്കുശേഷം തിരുവല്ലയിൽ യുഡിഎഫിന് വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം നടക്കുന്നുണ്ട്. പോസ്‌റ്ററിനു പിന്നിൽ യുഡിഎഫിലെ ചില സ്ഥാനാർഥി മോഹികളാകാമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.









0 comments