മറൈന്‍ ഡ്രൈവില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊച്ചി: മറൈന്‍ഡ്രൈവിനുസമീപം കായലില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തും. രാവിലെ പത്ത് മണിക്ക് കളമശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം.
ചൊവ്വ വൈകിട്ട് നാലോടെ മഴവില്‍പ്പാലത്തിനുസമീപം രണ്ടു കുട്ടികളാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസിനെ അറിയിച്ചു. പ്രസവിച്ച ഉടനെ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊക്കിള്‍ക്കൊടി പൂര്‍ണമായും വേര്‍പെടുത്താത്ത നിലയിലായിരുന്നു. സംഭവത്തിൽ സെന്‍ട്രല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.










0 comments