ad
Deshabhimani

അതിജീവിതയെ വിവാഹം കഴിച്ചു; യുവാവിനെതിരായ പോക്സോ കേസ് റദ്ദാക്കി കോടതി

habeas corpus filed in high court
വെബ് ഡെസ്ക്

Published on Feb 04, 2026, 08:05 AM | 1 min read

പത്തനംതിട്ട: 23-കാരന്റെ പേരിൽ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ചത് കണക്കിലെടുത്ത് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി സൗഹൃദത്തിലായി കഴിഞ്ഞ ജൂണിൽ തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു കേസ്.

ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നത് കണക്കിലെടുത്താണ് കേസിന്റെ തുടർനടപടികൾ റദ്ദാക്കിയത്. തെറ്റായ കേസാണെന്നും പരാതിക്കാരിയെ താൻ വിവാഹം കഴിച്ചെന്നും ഇപ്പോൾ പ്രായപൂർത്തിയായെന്നും കാട്ടിയാണ് കേസ് റദ്ദാക്കാനായി ഹർജി ഫയൽ ചെയ്തത്. ഇതിനെ പിന്തുണച്ച് അതിജീവിതയും സത്യവാങ്മൂലം ഫയൽ ചെയ്തു.

ജസ്റ്റിസ് സി. പ്രതീപ് കുമാറിന്റെതാണ് ഉത്തരവ്.ഇക്കാര്യത്തിൽ സുപ്രീംകോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച മുൻ ഉത്തരവുകളും സിംഗിൾ ബെഞ്ച് കണക്കിലെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home