print edition പോപ്പുലർ ഫ്രണ്ടുകാർ ഐഎസ് പരിശീലനം നടത്തിയെന്ന് എൻഐഎ

ന്യൂഡൽഹി
ഇന്ത്യയിൽനിന്ന് പോപ്പുലർ ഫ്രണ്ടുകാരെ സിറിയയിലെ ഇസ്ല്‌ലാമിക് സ്‌റ്റേറ്റ് (ഐസ്) കേന്ദ്രങ്ങളിൽ പരിശീലനത്തിന് അയച്ചെന്ന് എൻഐഎ. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സമയത്ത് നേതാക്കൾക്കെതിരെ എടുത്ത കേസിലെ തുടർവാദത്തിലാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാഹുൽ ത്യാഗിയുടെ വാദം. ഡൽഹി എൻഐഎ കോടതിയിൽ മാധ്യമങ്ങൾക്ക് അനുമതി ലഭിക്കാത്തതിനാൽ ത്യാഗി പുറത്ത് വാർത്താസമ്മേളനവും നടത്തി.
ഐഎസിൽ നിന്ന് തന്ത്രംപഠിക്കാൻ നേതാക്കൾ കേഡർമാരെ സിറിയയിലേക്ക് അയച്ചു. ഇന്ത്യക്കെതിരെ ജിഹാദ് നടത്താൻ യുവാക്കളെ പ്രേരിപ്പിച്ചു. അതിനായി ഫണ്ട് ശേഖരണം നടത്തി. അയൽരാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ സംഭരിക്കാനും ശ്രമം നടത്തി. ബിജെപി, ആർഎസ്‌എസ്, വിഎച്ച്‌പി നേതാക്കളുടെ ഹിറ്റ്‌ലിസ്‌റ്റ് തയ്യാറാക്കിയെന്നും ത്യാഗി പറഞ്ഞു. വാദം ചൊവ്വാഴ്‌ച വീണ്ടും തുടരും.










0 comments