ad
Deshabhimani

print edition തിയോഫിനച്ചനെ ധന്യനായി പ്രഖ്യാപിച്ചു

Venerable Fr. Theophine

കൊച്ചി പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിൽ ധന്യപദവി പ്രഖ്യാപനച്ചടങ്ങിൽ അനാച്ഛാദനം ചെയ്‌ത തിയോഫിനച്ചന്റെ 
ഛായാചിത്രത്തിന് സമീപം മുഖ്യകാർമികൻ ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലും സഹകാർമികരും

വെബ് ഡെസ്ക്

Published on Apr 27, 2026, 12:01 AM | 1 min read

കൊച്ചി: കപ്പൂച്ചിന്‍ വൈദികന്‍ തിയോഫിനച്ചനെ (ഫാ. തിയോഫിൻ) ധന്യൻ പദവിയിലേക്ക് ഉയര്‍ത്തി. പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടന്ന ചടങ്ങിൽ വരാപ്പുഴ അതിരൂപതാ വൈസ് ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍, ധന്യനായി പ്രഖ്യാപിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ ഉത്തരവ് ഇറ്റാലിയന്‍ ഭാഷയില്‍ വായിച്ചു.


സിസിഎംഎസ്‌ഐ പ്രസിഡന്റ് ഫാ. ജോര്‍ജ് ആന്റണി മലയാളത്തില്‍ പരിഭാഷപ്പെടുത്തി. കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു പൊന്തിഫിക്കൽ ദിവ്യബലി.


കൊല്ലം രൂപത ബിഷപ് എമിരറ്റസ് ഡോ. സ്റ്റാന്‍ലി റോമന്‍ വചനപ്രഘോഷണം നടത്തി. കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, കണ്ണൂര്‍ രൂപതാ സഹായ മെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി, ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, സെന്റ് ഫ്രാന്‍സിസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാല്‍ ഫാ. പി എസ് ജോസഫ്, സെന്റ് ജോസഫ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാല്‍ ഫാ. ആന്റണി ജോര്‍ജ് എന്നിവര്‍ സഹകാര്‍മികരായി. പാലാരിവട്ടം സെന്റ് ജോണ്‍ ദ് ബാപ്‌റ്റിസ്‌റ്റ്‌ പള്ളി വികാരി ഫാ. ജോജി കൂത്തുക്കാട് തിയോഫിനച്ചന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home