അങ്കമാലിയിൽ നാല് കിലോയിലധികം കഞ്ചാവ് ശേഖരം പിടി കൂടി

ganja seized
അങ്കമാലി: എറണാകുളം തിരുനായത്തോട് ക്ഷേത്ര പരിസരത്ത് വാടക വീട്ടിൽ നിന്ന് കഞ്ചാവ് ശേഖരം പിടി കൂടി. കൊല്ലം സ്വദേശിയായ യൂബർ ടാക്സി ഡ്രൈവർ റാഷിദിന്റെ താമസസ്ഥലത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
നാല് കിലോ 125 ഗ്രാം കഞ്ചാവ് നെടുമ്പാശ്ശേരി എസ്എച്ച്ഒ സാബുജി മാസിന്റെ നേതൃത്വത്തിലുള്ള പൊലിസ് പിടി കൂടുകയായിരുന്നു. പ്രതി റാഷിദിനെ കസ്റ്റഡിയിലെടുത്തു. ഒരാഴ്ച ആയതെയുള്ളു ഇയാൾ സ്ഥലത്ത് താമസമാക്കിയിട്ട്.











0 comments