ad
Deshabhimani

കോഴിക്കോട് പോളിംഗ് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു

kerala police

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 09, 2026, 04:04 PM | 1 min read

കോഴിക്കോട്: ജില്ലയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു. കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ജി.എൽ.പി സ്കൂളിലെ 162-ാം നമ്പർ ബൂത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സന്തോഷ് സ്കറിയ എന്ന ഉദ്യോഗസ്ഥനാണ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് വീണത്.


ഉദ്യോഗസ്ഥനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം വിദഗ്ധ ചികിത്സയിലാണ്. കടുത്ത ചൂടും തിരക്കും അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഡ്യൂട്ടിക്കിടെ ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home