ad
Deshabhimani

പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞുവീണ്‌ മരിച്ചു

death.
വെബ് ഡെസ്ക്

Published on Jan 24, 2026, 11:21 PM | 1 min read

കാക്കനാട് : ചെമ്പുമുക്കിൽ രാത്രിയിൽ സംശയാസ്‌പദമായി കണ്ടെത്തിയതിനെ തുടർന്ന്‌ തൃക്കാക്കര പൊലീസ് കസ്‌റ്റഡിയിലെടുത്ത തമിഴ്‌നാട് സ്വദേശി കുഴഞ്ഞുവീണ്‌ മരിച്ചു. ഡിണ്ടിഗൽ എവള്ളൂർ ബാബുരാജാണ്‌ (50) മരിച്ചത്‌.

വെള്ളി രാത്രി 10.30നാണ് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളിയുടെ പിന്നിലെ കുറ്റിക്കാടിനുസമീപം പുതച്ചുമൂടിയിരിക്കുന്ന നിലയിൽ നാട്ടുകാർ ബാബുരാജിനെ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്‌ തൃക്കാക്കര പൊലീസെത്തി ബാബുരാജിനെ കസ്‌റ്റഡിയിലെടുത്തു.

അസ്വാഭാവിക സാഹചര്യത്തിൽ കണ്ടതിനാൽ കേസെടുത്തിരുന്നു. ശനി പുലർച്ചെ മൂന്നോടെ സ്‌റ്റേഷനിൽ അപസ്‌മാര ലക്ഷണം പ്രകടിപ്പിച്ച്‌ കുഴഞ്ഞുവീണതിനെ തുടർന്ന്‌ ബാബുരാജിനെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബന്ധുക്കളെത്തിയശേഷം ഇൻക്വസ്‌റ്റ് നടത്തും. മൃതദേഹം സഹകരണ ആശുപത്രി മോർച്ചറിയിൽ.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home