print edition സമരക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

പെരുമ്പാവൂർ: പാരിയത്തുകാവിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തെ ചെറുക്കാൻ ശ്രമിച്ച സമരക്കാർക്കെതിരെ കേസെടുത്ത് പൊലീസ്.
ബുധനാഴ്‌ച നടന്ന സമരത്തിൽ പങ്കെടുത്ത സിപിഐ എം പെരുമ്പാവൂർ ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം, ഏരിയ കമ്മിറ്റി അംഗം വി പി ഖാദർ, വാഴക്കുളം ലോക്കൽ സെക്രട്ടറി കെ എം സിറാജ്, ലോക്കൽ കമ്മിറ്റി അംഗം കെ എം അൻവർ അലി എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന അമ്പതോളംപേർക്കെതിരെയാണ് കേസ്.
പ്രവേശനകവാടത്തിൽ പന്തൽ കെട്ടി സമരം ചെയ്‌തതിന് കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പേരിലാണ് കേസെടുത്തത്. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ സമരം ശക്തമാക്കുകയും സംരക്ഷണസമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.
സുപ്രീംകോടതി വിധി ശനിയാഴ്‌ചയ്ക്കകം നടപ്പാക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശം വന്നതോടെ ഏഴ് പട്ടികജാതി കുടുംബങ്ങൾ ആശങ്കയിലാണ്. വെള്ളിയാഴ്‌ച മഹിളാ അസോസിയേഷന്റെ നേതൃത്വത്തിലും ശനിയാഴ്‌ച ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലും സമരം നടക്കും.










0 comments