വാളയാറിൽ പച്ചക്കറി ചാക്കുകൾക്ക് അടിയിൽ ജലാറ്റിൻ സ്റ്റിക്കും ഡിറ്റനേറ്ററുകളും; ലോറി ഡ്രൈവർ അറസ്റ്റിൽ

വാളയാർ: വാളയാറിൽ പൊലീസിന്റെ വാഹനപരിശോധനക്കിടെ പച്ചക്കറി ലോറിയിൽ ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച് കടത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന ജലാറ്റിൻ സ്റ്റിക്കും നോൺ ഇലക്ട്രിക് ഡിറ്റനേറ്ററുകളും പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവർ കോയമ്പത്തൂർ മീനാച്ചിപുരം വലുക്കുപ്പാറ സ്വദേശി മണികണ്ഠനെ (29) അറസ്റ്റ് ചെയ്തു.
വെള്ളി പുലർച്ചെ 3.30 നാണ് വാളയാർ ഇൻസ്പെക്ടർ എൻ എസ് രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മണികണ്ഠനെ അറസ്റ്റ് ചെയ്തത്. 200 ബോക്സുകളിലായി 25400 ജലാറ്റിൻ സ്റ്റിക്കുകളും 12 ബോക്സുകളിലായി 1500 ഡിറ്റനേറ്ററുകളുമാണ് പിടികൂടിയത്. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.










0 comments