Deshabhimani

എസ്‌എഫ്‌ഐക്കാരെ തല്ലാൻ പൊലീസുകാർക്ക്‌ മദ്യം നൽകി പറഞ്ഞുവിടുന്നു: എം ശിവപ്രസാദ്‌

M Sivaprasad.jpg
വെബ് ഡെസ്ക്

Published on Oct 12, 2026, 03:57 PM | 1 min read

പാലക്കാട്‌: എസ്എഫ്ഐക്കാരെ തല്ലുന്നതിന്‌ ഊക്ക് കൂടാൻ മദ്യം കൊടുത്തു പൊലീസുകാരെ ആഭ്യന്തര വകുപ്പ് പറഞ്ഞയക്കുകയാണെന്നും കേരളത്തിലെ പൊലീസുകാരെയാണ്‌ ആദ്യം മോണിറ്റർ ചെയ്യേണ്ടതെന്നും എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌.


പൊലീസുകാരുടെ രക്തമാണ് ആദ്യം പരിശോധിക്കേണ്ടത്. കഴിഞ്ഞ ദിവസം എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ എതിരെ നടന്ന സംഘർഷത്തിൽ മദ്യലഹരിയിലുള്ള പൊലീസുകാരൻ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെയും പിടിച്ചുതള്ളി. സമരവേദിയിലേക്ക് എത്താൻ അനുവദിക്കില്ല എന്ന സമീപനമാണ് പൊലീസിന്. ഡൽഹി മാതൃകയിൽ നീങ്ങാൻ കേരള പൊലീസിന് ആരാണ് അനുവാദം കൊടുത്തത്. വിദ്യാർഥികളെ ഇടിവളകൊണ്ട്‌ ഇടിക്കാൻ യുഡിഎഫ് ഗവൺമെന്റ് നിർദ്ദേശം കൊടുത്തിട്ടുണ്ടോ. തെളിവുകൾ പുറത്തുവന്നിട്ടും എസ്‌പിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി എടുക്കുന്നില്ല. വിഷയത്തിൽ ആഭ്യന്തര മന്ത്രി മറുപടി പറയണമെന്നും ശിവപ്രസാദ്‌ പാലക്കാട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home