Deshabhimani

print edition ന്യൂസ്റൂമിലെ പൊലീസ് നായാട്ട്; ഓപ്പറേഷന് പിന്നിൽ മാധ്യമ–യുഡിഎഫ്‌ സഖ്യം

reporter police raid
avatar
പ്രത്യേക ലേഖകൻ

Published on Sep 19, 2026, 01:01 AM | 1 min read

തിരുവനന്തപുരം : യുഡിഎഫിന്റെ രാഷ്‌ട്രീയ താൽപ്പര്യവും റേറ്റിങ്ങിൽ പിന്നോട്ടടിക്കുന്ന പരമ്പരാഗത വാർത്താചാനലുകളുടെ വൈരാഗ്യവും ഒത്തുചേർന്ന്‌ നടപ്പാക്കുന്നതാണ്‌ ‘ഓപറേഷൻ റിപ്പോർട്ടർ ടിവി’. ചാനൽ സംപ്രേഷണം നിർത്തി‍ച്ച്‌, മറ്റു ചാനലുകൾക്കുള്ള റേറ്റിങ്‌ ഭീഷണിയും സർക്കാരിനെതിരായ വാർത്തകളും ഒഴിവാക്കലുമാണ്‌ ലക്ഷ്യം. ഒന്നാം സ്ഥാനത്ത്‌ കാലങ്ങളായി തുടരുന്ന ഏഷ്യാനെറ്റിനെ മറികടക്കാൻ ശേഷിയുള്ളവിധം തൊട്ടടുത്ത റേറ്റിങ്‌ റിപ്പോർട്ടർ നേടി.


ബാർക്ക്‌ റേറ്റിങ്ങിൽ ആഴ്ചക്കണക്കിൽ ഏഷ്യാനെറ്റുമായി കടുത്ത മത്സരം കാഴ്‌ചവച്ചു. നഗര വ്യൂവർഷിപ്പിൽ (അർബൻ ടിജി) തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ നഗരങ്ങളിൽ റിപ്പോർട്ടർ മറികടന്നു. അർബൻ ടിജിയാണ്‌ പരസ്യദാതാക്കൾ അടിസ്ഥാനമാക്കുന്നത്‌.

70 ശതമാനം പ്രേക്ഷകർക്കിടയിൽ പരസ്പരം മത്സരിക്കുന്ന മൂന്നു ചാനലുകളിൽ രണ്ടെണ്ണവും 30 ശതമാനം പ്രേക്ഷകർക്കിടയിൽ മത്സരിക്കുന്ന ആറു ചാനലും ഒറ്റക്കെട്ടായാണ്‌ റിപ്പോർട്ടർ ചാനൽ പൊളിക്കാൻ ഒരുമിച്ചത്‌. വെള്ളിയാഴ്‌ച തോമസ്‌ ഐസക്‌ മാധ്യമങ്ങളെ കാണാൻ തുടങ്ങിയപ്പോൾ തത്സമയം സംപ്രേഷണംചെയ്ത ചാനലുകൾ വിഷയം റിപ്പോർട്ടർ ആണെന്നറിഞ്ഞതോടെ പിൻവലിച്ചു.


റിപ്പോർട്ടർ ചാനൽ പൂട്ടിക്കുമെന്ന്‌ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ യുഡിഎഫ്‌ ഭീഷണിപ്പെടുത്തിയിരുന്നു. അധികാരത്തിൽ വന്നയുടൻ നടപടിയും തുടങ്ങി.

മെസി സന്ദർശനത്തിന്റെ പേരിൽ യുഡിഎഫ്‌ പത്രം വസ്തുതാവിരുദ്ധമായ പരമ്പര തുടങ്ങിയത് ഇതിന്റെകൂടി ഭാഗമാണ്. നികുതി വെട്ടിച്ചെന്നും സർക്കാരിനെ കബളിപ്പിച്ചെന്നുമാണ്‌ കുപ്രചാരണം. എന്നാൽ, നടക്കാത്ത കളിക്ക്‌ നിയമപരമായി നികുതിയടക്കേണ്ടതില്ലെന്നത് മറച്ചുവച്ചു.

മെസിവിവാദം ഇത്ര കൊട്ടിഘോഷിച്ചിട്ടും ആന്റോയെ അറസ്റ്റ്‌ ചെയ്യാൻ മദ്യക്കുപ്പി കണ്ടെത്തേണ്ട ഗതികേടിലെത്തി സർക്കാർ. റിപ്പോർട്ടർ ചാനൽ ഉടമ തട്ടിപ്പ്‌ നടത്തിയെങ്കിൽ നിയമപരമായ നടപടിയെ ആരും ചോദ്യം ചെയ്തിട്ടില്ല. എന്നാൽ മാധ്യമസ്വാതന്ത്ര്യത്തെ അട്ടിമറിക്കുന്ന റെയ്‌ഡുകളും സംപ്രേഷണം തടയലും വ്യാപക വിമർശമുയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home