ad
Deshabhimani

പോക്‌സോ കേസ്‌ : അവിമുക്തേശ്വരാനന്ദയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന്‌ ഹർജി

shankaracharya avimukhathaneshwara.png
avatar
സ്വന്തം ലേഖകൻ

Published on Mar 27, 2026, 04:38 PM | 1 min read

ന്യൂഡൽഹി: ജ്യോതിഷ് പീഠം ശങ്കരാചാര്യനായ സ്വാമി അവിമുക്തേശ്വരാനന്ദയ്‌ക്ക്‌ പോക്‌സോ കേസിൽ അലഹബാദ്‌ ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സുപ്രീംകോടതിയിൽ അപ്പീൽ. പോക്‌സോ കേസിൽ പരാതി നൽകിയ ശങ്കുരി പീഠത്തിലെ അശുതോഷ് മഹാരാജാണ്‌ അപ്പീൽ നൽകിയത്‌. കേസിലെ വസ്‌തുതകൾ പരിഗണിക്കുന്നതിൽ ഹൈക്കോടതി പരാജയപ്പെട്ടുവെന്നാണ്‌ പ്രധാനവാദം. അതേസമയം പീഡിപ്പിക്കപ്പെട്ടുവെന്ന്‌ ആരോപിക്കുന്ന കുട്ടികളുടെ വാദത്തിൽ സംശയം രേഖപ്പെടുത്തയാണ്‌ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്‌.

നിർബന്ധമായും നടത്തേണ്ട ഇരകളുടെ മെഡിക്കൽ പരിശോധന നടത്താൻ പൊലീസ്‌ തയ്യാറായില്ല എന്നും ചൂണ്ടിക്കാട്ടിയിരുന്നു. യുപി മുഖ്യമന്ത്രി ആദിത്യനാഥിനെ കടന്നാക്രമിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ അവിമുക്തേശ്വരാനന്ദ പോക്‌സോ കേസിൽ പ്രതിയായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home