print edition ഉൗരാളുങ്കലിന് പിഎംഐ പുരസ്കാരം

പ്രോജക്ട് മാനേജ്മെന്റ് കോൺഫറൻസ് 'വേവ്സ് 2026 ' നോവോ നോർഡിസ്ക് ഗ്ലോബൽ ബിസിനസ് സർവീസസ് മാനേജിങ് ഡയറക്ടർ ജോൺ ഡോബർ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (പിഎംഐ) കേരള ചാപ്റ്ററിന്റെ ഈ വർഷത്തെ ‘സോഷ്യൽ പ്രോജക്ട് ഓഫ് ദ ഇയർ' പുരസ്‌കാരം ഊരാളുങ്കൽ സൊസൈറ്റി ഏറ്റുവാങ്ങി.
സംസ്ഥാനത്തെ വൻകിട പ്രോജക്ടുകളുടെ നടത്തിപ്പിലെ മികവിന് നൽകുന്ന ‘പ്രോജക്ട് ഓഫ് ദ ഇയർ ലാർജ്' വിഭാഗത്തിൽ റണ്ണറപ്പ് പുരസ്കാരം കൊച്ചിൻ ഷിപ്പിയാർഡിനൊപ്പം ഉൗരാളുങ്കൽ പങ്കിട്ടു. ബിപിസിഎല്ലിനാണ് ഒന്നാംസ്ഥാനം. പ്രോജക്ട് ഓഫ് ദ ഇയർ (മീഡിയം) പുരസ്‌കാരം യുഎസ്ടി സ്വന്തമാക്കി. എഫ്എസിടി (ഫാക്ട്) ഇന്നൊവേറ്റീവ് മാനുഫാക്ചറിങ് പ്രോജക്ട് പുരസ്കാരം നേടി. പിഎംഐ കേരള ചാപ്റ്ററിന്റെ 16–ാമത് വാർഷിക സമ്മേളനമായ ‘വേവ്സ് 2026'ന്റെ സമാപന ചടങ്ങിലാണ് പുരസ്കാരം വിതരണം ചെയ്തത്. നോവോ നോർഡിസ്ക് എംഡി ജോൺ ഡോബർ സമ്മേളനം ഉദ്‌ഘാടനംചെയ്തു.
പിഎംഐ സൗത്ത് ഏഷ്യ റീജണൽ ഹെഡ് അന്വേഷ മജുംദാർ മുഖ്യപ്രഭാഷണം നടത്തി. ചാപ്റ്റർ പ്രസിഡന്റ് അഖില ഗൗരി ശങ്കർ അധ്യക്ഷയായി. അരാമെക്‌സ് ഗ്ലോബൽ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ അമിത് ഘോഡേക്കർ, പിഎംഐ കേരള ചാപ്റ്റർ കോർ ടീം അംഗങ്ങളായ ശ്രീജേഷ് വാരിയർ, കെ ഹരിക്കുട്ടൻ, ജോജി ജോൺ, കെ ആർ അരുൺ എന്നിവർ സംസാരിച്ചു.











0 comments